Trending

എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.





കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് ശ്രീദേവിന്‍റെ മൃതദേഹം കണ്ടെത്തിയത്

കഴിഞ്ഞ ദിവസം വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനെത്തിയതായിരുന്നു ശ്രീദേവ്. കുളിക്കുന്നതിനിടെ മൂന്ന് പേരും തിരയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരെ ഇന്നലെ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തിരുന്നു. തിരയിൽ മുങ്ങി കാണാതായ ശ്രീദേവിനായി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയോടെ  കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു

Post a Comment

Previous Post Next Post