Trending

കളഞ്ഞുകിട്ടിയ തുക ഉടമ ഏറ്റുവാങ്ങി, സത്യസന്ധതക്ക് മാതൃകയായി അമീർ.





കൊടുവള്ളി: മണ്ണിൽ കടവിനും, വാവാട് സെൻ്ററിനും ഇടക്ക് വെച്ച് മണ്ണിൽക്കടവ് കെ.വി സ്റ്റോർ ഉടമ അമീറിന് കളഞ്ഞുകിട്ടിയ 27000 രൂപ ഉടമ എത്തി കൈപ്പറ്റി.

പണം കളഞ്ഞുകിട്ടിയ വിവരം അമീർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും, ഉടമസ്ഥന് ബന്ധപ്പെടാനായി തൻ്റെ ഫോൺ നമ്പർ നൽകുകയും ചെയ്തിരുന്നു, ഇതേ തുടർന്നാണ് ഉടമ തെളിവ് സഹിതം അമീറിനെ തേടിയെത്തി തുക കൈപ്പറ്റുകയായിരുന്നു.

കളഞ്ഞുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരികെ നൽകി സത്യസന്ധതക്ക് മാതൃകയായിരിക്കുകയാണ് അമീർ.

Post a Comment

Previous Post Next Post