മൂന്നുവര്‍ഷമായി പെൺകുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന സുധീഷ് സൗഹൃദം മുതലാക്കിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത്. മൊബൈല്‍ഫോണിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വശീകരിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയ പീഡിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോകളും സുധീഷ് പെൺകുട്ടിക്ക് അയച്ചുകൊടുത്തിരുന്നു. സംശയം തോന്നി വീട്ടുകാര്‍ വിവരം അറിഞ്ഞാണ് ചിതറ പൊലീസില്‍ പരാതി നല്‍കിയത്. പുതിയ രണ്ട് മൊബൈൽഫോണുകളും സിം കാർഡുകളും ചാർജറുകളും സുധീഷ് പെൺകുട്ടിക്ക് വീട്ടുകാരറിയാതെ വാങ്ങി നൽകിയെന്ന് കണ്ടെത്തി. കായംകുളത്തു നിന്നാണ് സുധീഷിനെ പിടികൂടിയതെന്ന് ചിതറ പൊലീസ് അറിയിച്ചു.
