താമരശ്ശേരി:സംഘടിത സക്കാത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകുകയുള്ളൂ എന്നും, അത് സാധ്യമാകണമെങ്കിൽ ബോധവത്കരണം അനിവാര്യമാണെന്നും അഡ്വ :പി .ടി എ റഹീം എം എൽ എപറഞ്ഞു.
സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത്ത് വളരണം എന്ന തലക്കെട്ടിൽ
ബൈത്തുസ്സക്കാത്ത് കേരളയുടെ നേതൃത്യത്തിൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച സക്കാത്ത് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിത സകാത്ത് മേഖലയിൽ കഴിഞ്ഞ 25 വർങ്ങളായി കേരളത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബൈത്തുസ്സക്കാത്ത് കേരള. ദാരിദ്യം അനുഭവിക്കുന്നവർക്ക് വീട് നിർമ്മിച്ച് നൽകൽ, തൊഴിൽ സൗകര്യം ചെയ്ത് കൊടുക്കൽ, രോഗം കൊണ്ട് അവശതയനുഭവിക്കുന്നവർക്ക് ചികിത്സ സഹായം നൽകൽ,പെൻഷൻ നൽകൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്കോളർഷിപ്പ് നൽകൽ തുടങ്ങി സമൂഹത്തിൽ ദാരിദ്യം നിർമാർജനവും സാമ്പത്തിക പുരോഗതിയുമാണ് സകാത്തിൻ്റെ സംഘടിതവ്യവസ്ഥയിലൂടെ ലക്ഷ്യം വെക്കുന്നത്. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി അദ്ധ്യക്ഷത വഹിച്ചു. യു.പി.സിദ്ധീഖ് ,എം എ മുഹമ്മദ് യൂസുഫ്, സദറുദ്ധീൻ പുല്ലാളൂർ, എം മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.ആർ കെ.അബ്ദുൽ മജീദ് സ്വാഗതവും ഒമർ അഹമ്മദ് നന്ദിയും പറഞ്ഞു.
