രാജ്യസഭാ സീറ്റും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മത്സരിക്കുന്ന കാര്യവും ആലോചിട്ടിട്ടില്ല. മൽസരിക്കാൻ സീറ്റ് നൽകിയത് ഇടത് തരംഗം വീശിയടിച്ച തിരഞ്ഞെടുപ്പുകളിലാണ്. അപമാനം സഹിക്കാനാവാതെയാണ് ലീഡർ സി.പി.എമ്മുമായി സഹകരിക്കേണ്ടിവന്നത്. മുരളി എത്ര പാർട്ടി മാറി വന്നയാളാണ്. മുരളീധരനെ കുറിച്ച് കൂടുതൽ പറയിപ്പിക്കരുത്. മുരളീധരൻ എൻ.സി.പിയിലും ഡി.ഐ.സിയിൽ പോയപ്പോഴൊന്നും സഹോദര ബന്ധം താൻ ഉപേക്ഷിച്ചിട്ടില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പലരും ഫോൺ പോലും എടുത്തില്ല. ഇപ്പോൾ നേതാക്കൾ എല്ലാം ഫോൺ വിളിക്കുകയാണ്. വി.ഡി.സതീശനും രമേശ് ചെന്നത്തലയും ഒഴികെ എല്ലാവരും വിളിക്കുന്നെന്നും പത്മജ പറഞ്ഞു.
