താമരശ്ശേരി പട്ടണ നടുവിലെ സി. മോയിൻകുട്ടി സ്‌മാരക റോഡിലുള്ള കാൽനടയാത്രയും ,വാഹന ഗതാഗതവും തടസ്സപ്പെടുത്തുന്ന രൂപത്തിലുള്ള അനധികൃത വാഹന പാർക്കിംങ്ങിനെതിരെയും, ജൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനെതിരെയും സി മോയിൻകുട്ടി സ്മാരക റോഡ് സംരക്ഷണ സമിതി പരാതി നൽകി.
റോഡിൻ്റെ ആരംഭ ഭാഗത്ത് ഓട്ടോ പാർക്കിംഗും, തുടർന്നുള്ള ഭാഗത്ത് അനധികൃത പാർക്കിംങ്ങും, ചൊവ്വാഴ്ചകളിൽ വഴിയോര കച്ചവടക്കാരും, റോഡിൻ്റെ കവാടത്തിൽ ബസ്സുകൾ നിർത്തുന്നതും ഇതുവഴിയുള്ള സുഗമമായ ഗതാഗതവും, ആളുകളുടെ സഞ്ചാരവും തടസ്സപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു.
പ്രശ്ന പരിഹാരത്തിനായി താഴെ പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു തരണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.
1. ജെൽ ജീവനുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച റോഡിന്റെ ഭാഗങ്ങൾ എത്രയും വേഗം ടാറിംഗ് നടത്തൽ
2. ഈ റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കൽ
3. ചന്ത ദിവസങ്ങളിലെ വഴിയോരക്കച്ചവടം നിരോധിക്കുക.
a. കച്ചവടങ്ങൾ മുഴുവനും ചന്തയിലേക്ക് മാറ്റുക .
4. N H ലേക്കുള്ള കാഴ്‌ച മറയാത്ത വിധവും വാഹനങ്ങൾക്ക്
തടസ്സമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കാനാവുന്ന വിധത്തിലും പ്രവേശനകവാടത്തിൽ ഓട്ടോ സ്റ്റാൻഡ് ക്രമീകരിക്കുക
5 റോഡിന്റെ പ്രവേശന കവാടത്തിൽ ബസ്സുകൾ നിർത്തുന്നത് തടയുക.
സിവിൽ സ്റ്റേഷൻ ഗേറ്റിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന ബസ്റ്റോപ്പ് പുനഃസ്ഥാപിക്കുക
6. കത്താത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുക
7. ഈ റോഡിലെ കൊടും വളവുകളിൽ ട്രാഫിക് മിറർ സ്ഥാപിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താമരശ്ശേരി DYSP, സി ഐ, കൊടുവള്ളി RTO, പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവർക്കാണ് പരാതി നൽകിയത്
