Trending

പ്രീ പ്രൈമറി വിഭാഗം ശില്പശാല സംഘടിപ്പിച്ചു





താമരശ്ശേരി: കോരങ്ങാട് പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന "ആട്ടവും പാട്ടും"  എന്ന പരിപാടിയുടെ ഭാഗമായി  രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു.
കുട്ടികളിലെ സർഗാത്മക കഴിവുകളെ വളർത്തി പഠനം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ശിൽപ്പശാല നാടൻ പാട്ട് കലാകാരനും G L P S ലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ  സ്നിവിൻ ഷാജ് ഉദ്ഘാടനം ചെയ്തു., 

വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു, മുഖ്യ അതിഥിയായി  ആർഷ്യ B M (മെമ്പർ പതിനേഴാം വാർഡ്) പങ്കെടുത്തു. സ്കൂൾ എച്ച് എം മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു SMC ചെയർമാൻ ഹബീബ് റഹ്മാൻ, PTAപ്രസിഡൻ്റ് സജിൻ എം കെ , MPTA പ്രസിഡൻ്റ് രജനി സിപി , ഷഹാന (BRC), PTA വൈസ് പ്രസിഡൻ്റ് രാജേഷ് കോരങ്ങാട്, Dr ഷമീർ മാസ്റ്റർ, K V ബിന്ദു ടീച്ചർ, CM സജന ടീച്ചർ ,എന്നിവർ ആശംസകൾ അർപ്പിച്ചു .ശിൽപ്പശാലക്ക്  രേഷ്മ B R  നേതൃത്വം നൽകി

Post a Comment

Previous Post Next Post