Trending

താമരശ്ശേരിയിൽ പൾസ്‌ പോളിയോ ഒരുക്കങ്ങൾ പൂർത്തിയായി





താമരശ്ശേരിയിൽ പൾസ്‌ പോളിയോ ഒരുക്കങ്ങൾ പൂർത്തിയായി . 5 വയസ്സിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും മാർച്ച് 3 ഞായറാഴ്ച രാവിലെ 8 മണിമുതൽ അംഗൻവാടികൾ , സബ് സെന്ററുകൾ , താലൂക്ക് ആശുപത്രി , മറ്റ് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച പൾസ്‌ പോളിയോ ബൂത്തുകളിൽ വച്ച് പോളിയോ പ്രധിരോധ തുള്ളിമരുന്ന് നൽകും .


പോളിയോ രഹിത ഭാരതം എന്ന നേട്ടം നിലനിർത്തുന്നതിനായി 2024 മാർച്ച് 3 ഞായറാഴ്ച നടക്കുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിക്കായി ഗ്രാമപഞ്ചായത്തിലെ അംഗൻവാടികൾ , സബ് സെന്റർ , താലൂക്ക് ആശുപത്രി , മറ്റ് തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ ഉൾപ്പടെ 28 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട് . രാവിലെ  8 മണി മുതൽ ബൂത്തുകളിൽ വച്ച് വാക്‌സിൻ നൽകി തുടങ്ങും .പരിപാടിയുടെ ഉദ്‌ഘാടനം ബഹു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . അരവിന്ദൻ പുതിയ സ്റ്റാൻഡിൽ രാവിലെ 8 മണിക്ക് നിർവഹിക്കും . മുഴുവൻ കുട്ടികളെയും പരിപാടിയിൽ പങ്കെടുപ്പിച്ചു വാക്‌സിൻ നൽകണമെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു .

Post a Comment

Previous Post Next Post