പ്രതി ഹസന്‍കുട്ടി ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം സംഭവത്തിന് ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.
പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഹസന്‍കുട്ടി എന്നയാളെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് പിടികൂടിയത്. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു
