Trending

റോഡ് റോളര്‍ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.








ഉള്ളിയേരി: ആനവാതിലിൽ റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.


 മധ്യപ്രദേശ് നരസിംഹപൂര്‍ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആനവതിലില്‍ ആയിരുന്നു അപകടം. റോഡ് റോളറിന് അടിയില്‍ അകപ്പെട്ട നിലയിലായിരുന്നു.

ജെസിബി എത്തിച്ച് റോഡ് റോളര്‍ ഉയര്‍ത്തിയാണ് ഇയാളെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാറാത്ത് റോഡിന്റെ പ്രവൃത്തിക്കായി എത്തിയ വഗാര്‍ഡ് കമ്പനിയുടെ തെഴിലാളിയാണ് മരിച്ചത്. കുത്തനെയുള്ള മണ്‍ റോഡില്‍ നിന്നും റോളര്‍ തെന്നി വീഴുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post