Trending

മാരക മയക്കുമരുന്നായ എംഡി എം എ യുമായി താമരശ്ശേരി സ്വദേശിയും, യുവതിയുമടക്കം മൂന്നു പേർ എക്സൈസ് പിടിയിൽ






നിലമ്പൂരിന് സമീപം വടപുറത്ത് 13.5 ലക്ഷം രൂപ വിലവരുന്ന 265 ഗ്രാം MDMA യുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ, തിരുവമ്പാടി സ്വദേശിനി ഷാക്കിറ, നിലമ്പൂർ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്.

കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിപണിയിൽ പതിമൂന്നര ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു


 

Post a Comment

Previous Post Next Post