Trending

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്







കോട്ടയം കുറവിലങ്ങാട് കാളികാവില്‍ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാര്‍ ഡ്രൈവര്‍‌ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുപ്പതോളം ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ല. നാട്ടുകാരാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post