കുന്ദമംഗലം കാരന്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ ചെറുവാടി സ്വദേശി ശിഹാബ് സ്രാമ്പിക്കലാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവടിയിൽ
സർക്കാരിന്റെ ഫോറെസ്റ്റ് ഭൂമി കയ്യേറി മതിൽ കെട്ടിയത് .
കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി വനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കാഴ്ച കണ്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സര്‍വേ കല്ലിന് മുകളിലായി പത്ത് മീറ്ററോളം ദൂരത്തില്‍ അനധികൃതമായി മതില്‍ കെട്ടിയിരിക്കുന്നു .
താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മതില്‍ അധ്യാപകന്‍ സ്വന്തം ചിലവിൽ പൊളിച്ചു നീക്കുകയായിരുന്നു .
വനം വകുപ്പ് ഉദ്യോഗസ്ഥർ കയ്യോടെ കണ്ടെത്തി അധ്യാപകന്റെ സ്വന്തം ചിലവിൽ പൊളിപ്പിച്ച സംഭവം വാർത്ത നൽകിയ മാധ്യമ പ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിനെ ഫോണിൽ വിളിച്ചു ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി .
ചെറുതും വലുതുമായ നിരവധി വാർത്തകൾ പുറംലോകത്തേക്കു എത്തിച്ചു നിരവധി പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ആണ് റഫീഖ്തോട്ടുമുക്കം .
സർക്കാരിന്റെ ശമ്പളം വാങ്ങി സർക്കാർ ഭൂമി കയ്യേറിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
