പത്തനംതിട്ട ആങ്ങമൂഴിയില്‍ വീടിന് മുകളില്‍ പാറവീണ് വീട്ടമ്മ മരിച്ചു. ആങ്ങമൂഴി സ്വദേശി പത്മകുമാരിയാണ് മരിച്ചത്. കനത്ത മഴയിലാണ് വീടിന് മുകള്‍ഭാഗത്തുണ്ടായിരുന്ന പാറ ഇളകി വീണത്.
വൈകിട്ട് അഞ്ച് മണിയോടെയാണ് വീടിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് പാറ ഇളകി വീണത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തി അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് പാറ ഇളകി വീടിന്‍റെ മുകളില്‍ വീണത്. വീടിന്‍റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. പത്മകുമാരി അപകടത്തില്‍പ്പെടുമ്പോള്‍ അടുക്കളയുടെ തൊട്ടടുത്ത മുറിയില്‍ പത്മകുമാരിയുടെ മകളും അമ്മയും ഉണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കില്ല. വൈകിട്ട് ആങ്ങമൂഴി, സീതത്തോട് മേഖലയില്‍ കനത്തമഴ പെയ്തിരുന്നു. കനത്തമഴയിലാണ് പാറ ഇളകിവീണത്.
തൊഴിലുറപ്പ് ജോലിക്കാരിയാണ് പത്മകുമാരി. വീട് താമസയോഗ്യമാക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു. മകളേയും അമ്മയേയും തല്‍ക്കാലം മറ്റൊരു വീട്ടിലേക്ക് മാറ്റി.
