താമരശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാജോർജ് നിർവഹിക്കും.രാവിലെ 8 മുതൽ വൈകിട്ട് 5വരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.എന്തെങ്കിലും കാരണത്താൽ ഇന്ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മരുന്ന് നൽകും.
താമരശ്ശേരി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പുതിയ സ്റ്റാൻ്റിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ നിർവ്വഹിച്ചു. എച്ച് ഐ സുരേഷ് കുമാർ, സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.
ഡോ. അബ്ബാസ്, മഞ്ജിത, ഷിജോ കെ ജോൺ, ബീന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
