താമരശ്ശേരി: താമരശേരി ചുരം വ്യു പോയിൻ്റിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട ലോറി പിന്നോട് ഒഴിഞ്ഞ് മതിലിൽ ഇടിച്ചു.
താമരശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളോ ഗതാഗത തടസ്സമോ നേരിടുന്നില്ല.
ലോറി അപക സ്ഥലത്തു നിന്നും നീക്കം ചെയ്തു.
