Trending

പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഈങ്ങാപ്പുഴ സ്വദേശിയായ 45കാരൻ അറസ്റ്റിൽ






കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45കാരൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ ജോജി കെ. തോമസാണ് അറസ്റ്റിലായത്. വാക്കു തർക്കത്തെ തുടർന്ന് ഇയാൾ വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ജോജി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post