Trending

അണ്ടോണ എ.എം.യു.പി. സ്കൂൾ വാർഷികാഘോഷം "ഖയാൽ - 2k24 " സംഘടിപ്പിച്ചു






താമരശ്ശേരി :  അണ്ടോണ എ എം യുപി സ്കൂളിൻ്റെ  വാർഷികാഘോഷം ഖയാൽ 2k24 സംഘടിപ്പിച്ചു.

 അണ്ടോണയിലെ ആബാല വൃദ്ധം ജനങ്ങൾ നെഞ്ചേറ്റിയ വർണ്ണങ്ങൾ കൊണ്ടും വൈവിധ്യം കൊണ്ടും വിസ്മയം തീർത്ത ഒരു ആഘോഷമായിരുന്നു .
 
സ്കൂളിൻ്റെ
 ഭാഗമായുള്ള റെയിൻബോ കെജി ക്ലാസുകളിലെയും സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ഏറെ ആസ്വാദ്യകരമായിരുന്നു. 
ഉദ്ഘാടന  സമ്മേളനം  പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായി.ഉദ്ഘാടന സെഷനിൽ പിടിഎ പ്രസിഡണ്ട് എം ടി റഷീദ് അധ്യക്ഷം വഹിച്ചു. 

അണ്ടോണ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രധാനാധ്യാപകനും ആയിരുന്ന കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ മുഖ്യാതിഥിയായി. 

സർവീസിൽ നിന്നും വിരമിക്കുന്ന താമരശ്ശേരി എ ഇ ഒ, ടി സതീഷ് കുമാറിന് പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി. 

താമരശ്ശേരി ഉപജില്ല അറബി കലാമേളയിൽ പത്താം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളിലെ കലാസാഹിത്യ പ്രതിഭകളെയും അതിനു പ്രയത്നിച്ച അബ്ദുല്ല മാസ്റ്ററെയും അഷ്റഫ് മാസ്റ്റർ അനുമോദിച്ചു. 

എൽഎസ്എസ് ജേതാവ് ഇൽഫ ഫാത്തിമ , BUMS ബിരുദം നേടിയ ഡോക്ടർ രിഫാ മറിയം, എസ്എസ്എൽസി ഫുൾ എ പ്ലസ്  ഫിഥ ഫാത്തിമ പി സി (രണ്ടുപേരും പൂർവ്വ വിദ്യാർത്ഥികൾ) ജില്ലാ ഉപജില്ല കലാ-കായിക മേളകളിൽ ഒന്നാം സ്ഥാനങ്ങൾ അടക്കം മികച്ച വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികൾ, സ്റ്റേറ്റ് ലെവൽ ഉറുദു ടാലൻറ് ടെസ്റ്റ് വിജയികൾ എന്നിവർക്ക് കൊടുവള്ളി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, താമരശ്ശേരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസഫ് മാത്യു എന്നിവർ ഉപഹാരങ്ങൾ നൽകി. 

2024 -25 വർഷത്തേക്ക് സ്കൂളിൽ പ്രവേശനം നേടിയ ഇരുപതോളം വിദ്യാർഥികൾക്ക് വാർഡ് മെമ്പർ അനിൽ മാസ്റ്റർ ഉപഹാരം നൽകി. 

സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്പോർട്സ് അക്കാദമി ലോഗോ പ്രകാശനം മാനേജർ കെ കെ മജീദ് നിർവഹിച്ചു. 

പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ സ്കൂളിൻ്റെ 90ആം വാർഷിക പ്രഖ്യാപനം നടത്തി .മുൻ വാർഡ് മെമ്പർ റസീന സിയാലി, റെയിൻബോ ഇംഗ്ലീഷ് സ്കൂൾ പിടിഎ പ്രസിഡണ്ട് ടി ടി മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് നഫീസ, അക്കാഡമിക് കോഡിനേറ്റർ ഹുസൈൻ മാസ്റ്റർ, എം പിടിഎ പ്രസിഡണ്ട് ഷാഹിദ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് രൂപേഷ്, സെക്രട്ടറി വാഹിദ്, ട്രഷറർ അബ്ദുറഹീം , സത്താർ പുറായിൽ . ഷറഫുദ്ധീൻ പി.പി., മറ്റു ഭാരവാഹികളും എക്സ് കുട്ടീവ് അംഗങ്ങളും പങ്കെടുത്തു.

റെയിൻബോ സ്കൂൾ ടീച്ചർ സെക്കീന, സീനിയർ അസിസ്റ്റൻറ് ദീപ വീ ടി, വാർഷികാഘോഷ സമിതി കൺവീനർ അക്ഷയജിത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി  

പ്രധാനാധ്യാപിക റീന പി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post