Trending

SYS താമരശ്ശേരി സോൺ പ്ലാറ്റിനം അസംബ്ലി




താമരശ്ശേരി: എസ് വൈ എസ് താമരശ്ശേരി സോൺ പ്ലാറ്റിനം അസംബ്ലി കൈതപ്പൊയിൽ മർകസ് നോളഡ്ജ് സിറ്റിയിൽ നടന്നു. കൈതപ്പൊയിൽ മഹല്ല് പ്രസിഡണ്ട് പി അബ്ദുളള കുട്ടി ഹാജി പതാക ഉയർത്തി. തുടർന്ന് കൈതപ്പൊയിൽ അങ്ങാടിയിൽ പ്രകടനം നടത്തി.
സോൺ പ്രസിഡണ്ട് ജഅഫർ സഖാഫി അണ്ടോണ യുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹഖീം അസ്ഹരി ഉൽഘാടനം ചെയ്തു. എസ് വൈ എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ശക്കീർ മാസ്റ്റർ അരിമ്പ്ര വിഷയാവതരണം നടത്തി.
ഡോ: ഷംനാദ് ശംസുദ്ധീൻ,
സാബിത്ത് അബ്ദുള സഖാഫി,
മജീദ് സഖാഫി, ഷമീർ മാസ്റ്റർ, ഹമീദ് സഖാഫി, ഉസ്മാൻ വള്ളിയാട് , നിസാർ സഖാഫി, ഹാരിസ് ഹിശാമി, റഹീം സഖാഫി, നാസർ ഹിശാമി, തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ അസീസ് ഹാറൂനി  സ്വാഗതവും, 
നൗഫൽ സഖാഫി പാലക്കൽ
നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post