Trending

മുന്നറിയിപ്പ് ബോർഡില്ല, പുല്ലാഞ്ഞിമേട്ടിൽ അപകടങ്ങൾ പതിവാകുന്നു, ഇന്ന് അപകടത്തിൽപ്പെട്ടത് കർണാടക ബസ്സ്.






താമരശ്ശേരി:ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു

.ഇന്ന് പുലർച്ചയുടെ ആയിരുന്നു അപകടം.

കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചു.

അതേസമയം പുല്ലാഞ്ഞിമേട്ടിൽ വളവിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി ഉയർന്നു വരികയാണ്.

കൊടും വളവുകളുള്ള ഭാഗത്ത്
വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത് എന്നാണ് പരാതി.

Post a Comment

Previous Post Next Post