Trending

കൊടുംചൂടിലും തളരാതെ എൽഡിഎഫ് ജനമുന്നേറ്റ ജാഥ





കൊടുംചൂടിലും തളരാതെ എൽഡിഎഫ് ജനമുന്നേറ്റ ജാഥ.കൊടുംചൂടിലും തളരാതെ ഉജ്ജ്വല സ്വീകരണങ്ങളേറ്റുവാങ്ങി എൽഡിഎഫ് കൊടുവള്ളി മണ്ഡലം ജനമുന്നേറ്റ യാത്ര പ്രയാണം തുടരുന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന പ്രതികാര നടപടികൾക്കും വർഗീയതക്കുമെതിരെ അണിചേരുക, മതനിരപേക്ഷതയ്ക് കാവലാളാവുക എന്നീ മുദ്രാവാക്യമുയർത്തിയാണ് ജാഥ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 9.30 ന് ഓമശ്ശേരി പഞ്ചായത്തിലെ മുടൂരിൽ നിന്നും ആരംഭിച്ച് മങ്ങാട്, അരീക്കൽ , ഓമശ്ശേരി ടൗൺ , പുത്തൂർ, നാഗകാളികാവ്, ആലുംതറ എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം കരുവൻപൊയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്ടൻ കെ ബാബു,വൈസ് ക്യാപ്ടൻമാരായ പി സി തോമസ്, സി പി നാസർ കോയ തങ്ങൾ, കെ ജമീല , മാനേജർ വി ബാബു, വായോളി മുഹമ്മദ്, എ പി നസ്തർ, ഒ മുഹമ്മദ്, വി കെ അഷ്റഫ്, പി ടി ഉസ്സയിൻകുട്ടി, എം പി രാഗേഷ്, സാലിഹ് കൂടത്തായ്, അനൂപ് കക്കോടി, നിധീഷ് കല്ലുള്ള തോട്, ശ്രീധരൻ ഓമശ്ശേരി ,കെ വി റാഷിദ് ,കെ അസൈൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30 ന് കൊടുവള്ളി നഗരസഭയിലെ വാവാട് നിന്നും ആരംഭിച്ച് വാവാട് സെൻ്റർ, നെല്ലാങ്കണ്ടി, പാലക്കുറ്റി, കൊടുവള്ളി ടൗൺ,സൗത്ത് കൊടുവള്ളി, പറമ്പത്ത് കാവ്, വാരിക്കുഴിതാഴം, കരീറ്റി പറമ്പ്, മാനിപുരം എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ആറങ്ങോട് സമാപിക്കും.

Post a Comment

Previous Post Next Post