താമരശ്ശേരി മിനി ബൈപ്പാസിൽ ആരാധനാ മഠത്തിന് മുന്നിൽ സ്ഥാപിച്ച പെട്ടിക്കട നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സ്ഥാപിച്ചവർ എടുത്തു മാറ്റിയിട്ടില്ലെങ്കിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ എടുത്തു മാറ്റുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
മുമ്പും താമരശ്ശേരിയിലെ ഇത്തരം കയ്യറ്റങ്ങൾ പഞ്ചായത്ത് നീക്കം ചെയ്തിതിട്ടുണ്ട്.
റോഡ്, നടപ്പാത എന്നിവ യാത്രക്കാർക്കും, വാഹനങ്ങൾക്കും ഉപയോഗിക്കാനുള്ളതാണെന്നും വ്യാപാരത്തിനായി മറ്റ് സ്ഥലങ്ങൾ കണ്ടെത്തണമെന്നും പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.
