ഓമലാളെ നിന്നെയോർത്ത് ,
നീയെറിഞ്ഞ കല്ല് പാഞ്ഞ് ..
ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേള്‍ക്കുമ്പോഴേക്ക് അവ
മനസ്സിന്റെ ആഴങ്ങളിലെവിടെയോ പുതുമഴ പോലെ പെയ്തിറങ്ങി
നമ്മളു പോലുമറിയാതെ അവിടെയങ്ങനെ
കൂടുകൂട്ടിക്കളയും ...
ഓരോ തവണ കേള്‍ക്കുമ്പോഴും
ആ വരികളും അതിനു ജീവന്‍ പകര്‍ന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും .
അങ്ങിനെ ഹൃദയത്തിൽ കൂട് കൂട്ടിയവരാണ് റാസയും, ബീഗവും
മകൾ സൈനുവും വരികളെഴുതിയ ഷാഹുൽ ഹമീദുമൊക്കെ .
പാട്ടുകളിലൂടെ മാത്രം അടുത്തറിഞ്ഞ
റാസയും, ബീഗവും ഇന്ന്
താമരശ്ശേരിയിൽ പാടാനെത്തുന്നു ...
താമരശ്ശേരിയുടെ ഇന്നിൻ്റെ സാന്ധ്യ ശോഭയെ റാസയും ബീഗവും ചേർന്ന് മധുവൂറും പ്രണയമെഴുതിയും കണ്ണീരിനാൽ നനവു പടർത്തിയും വിരഹത്തിൻ്റെ നോവു ചാലിച്ചും രാഗാർദ്രമാക്കും , ഇന്ന് വൈകുന്നേരം താമരശ്ശേരി ജിയുപി സ്കൂളിൽ
