കൊടുവള്ളി : പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു. കൊടുവള്ളി വ്യാപാര ഭവനിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. കെ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. സി. തോമസ്, സോമൻ പിലാത്തോട്ടം, എ എസ് . സുഭീഷ് എന്നിവർ സംസാരിച്ചു.
