താമരശ്ശേരിക്ക് സമീപം ചമലിലാണ് യുവാവിൻ്റെ കട മദ്യലഹരിയിൽ യുവാവ് അടിച്ചു തകർത്തത്.
നൈസ്കൂകൂൾബാർ & ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിതു ലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു.ജിതു ലാലിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ജിതു ലാലിൻ്റെ കൂടെയുണ്ടായിരുന്ന അയ്യപ്പൻ കടയിൽ നേരത്തെ സാധനം വാങ്ങിയ പണം നൽകാനുണ്ടായിരുന്നു, ഇന്ന് കടയിൽ എത്തിയപ്പോൾ ആ തുക ചോദിച്ചതാണ് സുഹൃത്തായ ജിതു ലാലിനെ പ്രകോപിപ്പിച്ചത്.
