Trending

സിപിഐ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി





താമരശ്ശേരി : സിപിഐ താമരശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. പികെവി മന്ദിരത്തിൽ നടന്ന കൺവൻഷൻ സിപിഐ കൊടുവള്ളി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ സോമൻ പിലാത്തോട്ടം ഉദ്ഘാടനം ചെയ്തു. പി ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ചു. ജിമ്മി തോമസ്, വി കെ അഷ്റഫ്, വി റിജേഷ് കുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനമുന്നേറ്റ യാത്ര വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. വി കെ അഷ്റഫിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post