Trending

ഭാര്യവീടിന് തീയിട്ട് യുവാവ്; മാതാപിതാക്കൾ ഇറങ്ങിയോടി





ചാലക്കുടി തച്ചുടപറമ്പിൽ ഭാര്യ വീടിന് യുവാവ് തീയിട്ടു. ഭാര്യയുടെ മാതാപിതാക്കൾ ഇറങ്ങിയോടി. ആർക്കും പരുക്കില്ല. ചാലക്കുടി സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് തീയിട്ടത്. മരുമകൻ ലിജോ സ്കൂട്ടറിൽ എത്തിയാണ് വീടിന് തീയിട്ടത്.  ചാലക്കുടി ഫയർഫോഴ്സും നാട്ടുകാരും  തീയണച്ചു. ലിജോയുടെ ഭാര്യയ്ക്ക് വിദേശത്താണ് ജോലി. മക്കൾ രണ്ടു പേരും ലിജോയ്ക്ക് ഒപ്പമാണ്. ദാമ്പത്യ പ്രശ്നമാണ് അക്രമത്തിന് കാരണം. ലിജോയെ പിടികൂടാൻ ചാലക്കുടി പൊലീസ് തിരച്ചിൽ തുടങ്ങി. ഫൊട്ടോഗ്രഫറാണ് ലിജോ. 

Post a Comment

Previous Post Next Post