താമരശ്ശേരി: ജില്ലയില്‍ ഭൂജല വകുപ്പിന് കൂടുതല്‍ കുഴല്‍ കിണര്‍ നിര്‍മ്മാണ യന്ത്രം അനുവദിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യന്ത്രത്തിന്റെ കാലപ്പഴക്കം മൂലം പ്രവര്‍ത്തന രഹിതമായതോടെ ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് അപേക്ഷ നല്‍കി നൂറു കണക്കിന് കര്‍ഷകരും പൊതു ജനങ്ങളും അനിശ്ചിതമായി കാത്തിരിപ്പിലാണ്. സംസ്ഥാനത്ത് ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യന്ത്രം അനുവദിച്ചപ്പോള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണ്. ഭൂജല വകുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍, ട്രഷറര്‍ പി.പി. ഗഫൂര്‍, ഭാരവാഹികളായ എം. മുഹമ്മദ്, എം.പി. സെയ്ത്, എന്‍.പി. മുഹമ്മദലി മാസ്റ്റര്‍, മുഹമ്മദ് കുട്ടി തച്ചറക്കല്‍, ഷംസീര്‍ എടവലം, സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു...
ജില്ലയിലെ ഭൂജല വകുപ്പിന് കുഴല്‍ കിണര്‍ നിര്‍മ്മാണ യന്ത്രം അനുവദിക്കണം: മുസ്‌ലിം ലീഗ്
byWeb Desk
•
0
