Trending

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍; സ്ഥലം മാറ്റത്തില്‍ മനംനൊന്തെന്ന് സൂചന





കോഴിക്കോട് കെ എസ് ആര്‍ ടി സി കണ്ടക്ടറെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് സ്വദേശി അനീഷാണ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചത്. കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതില്‍ മനംനൊന്ത് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം


ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കൂരാച്ചുണ്ട് പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുള്ള സ്വകാര്യ ലോഡ്ജിലുണ്ടെന്ന വിവരം ലഭിച്ചത്. കസബ പൊലീസ് ഹോട്ടലിലെത്തി മുറി പരിശോധിച്ചപ്പോഴാണ്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസമാണ് അനീഷിനെ തൊട്ടില്‍പാലം ഡിപ്പോയില്‍ നിന്ന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് കാസര്‍കോടെത്തി ജോലിയില്‍ പ്രവേശിച്ചെങ്കിലും രണ്ടു ദിവസം അവിടെ ജോലിചെയ്ത ശേഷം കോഴിക്കോടേക്ക് തിരിച്ച് വരികയായിരുന്നു.

മുന്‍പും സ്ഥലംമാറ്റം ലഭിച്ചപ്പോഴും അനീഷ് ജോലിയില്‍ നിന്ന് അവധിയെടുത്ത് മാറിനിന്നിരുന്നു. കൂടാതെ ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടിവരുന്നതിന്‍റെ ആശങ്കയും സഹപ്രവര്‍ത്തകരോട്  പങ്കുവച്ചിരുന്നു. കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 


Post a Comment

Previous Post Next Post