താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് സാരമായ പരുക്ക്.
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിക്ക് മുൻവശം ദേശീയ പാതയിൽ ബുള്ളറ്റും, ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് സാരമായി പരുക്കേറ്റു.
താമരശ്ശേരി കുടുക്കിൽ ഉമ്മരം അക്കരെക്കുന്നുമ്മൽ മുഹമ്മദ് മിദ്ലാജ്, അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ മനു, രതീഷ് എന്നിവർക്കാണ് പരുക്കേറ്റത്.മിദ്ലാജ് ബുള്ളറ്റ് യാത്രികനും, മറ്റു രണ്ടു പേർ ബൈക്കിലെ യാത്രക്കാരുമായിരുന്നു. മൂന്നു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 11.30 ഓടെയായിരുന്നു അപകടം.
