Trending

താമരശ്ശേരി എം ഡി എം എ വേട്ട; പ്രതിയെ റിമാൻ്റ് ചെയ്തു.




താമരശ്ശേരിക്ക് സമീപം മണൽ വയലിലെ ഹോം സ്റ്റേയിൽ നിന്നും 63 ഗ്രാം എംഡി എം എ യുമായി പിടികൂടിയ താമരശ്ശേരി അമ്പായത്തോട്  ഇരട്ടപ്പറമ്പിൽ അഷിഖിനെ വടകര കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

പ്രതി താമരശ്ശേരി വള്ളുവനാട് നിധി എന്ന സ്ഥാപനത്തിൻ കഴിഞ്ഞ വർഷം നവമ്പറിൽ 32. 24 ഗ്രാം വ്യാജ സ്വർണം പണയപ്പെടുത്തി 160,800 രൂപ തട്ടിയെടുത്ത കേസിൽ പിടികിട്ടാപ്പുള്ളിയാണ്.

ഈ കേസിലും, MDMA പിടികൂടിയ കേസിലും  പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അടുത്ത ദിവസം തെളിവെടുപ്പ് നടത്തും.


പുതുപ്പാടി പഞ്ചായത്തിലെ ഉൾപ്രദേശമായ മണൽ വയലിലെ കുന്നിനു മുകളിൽ ഭീമമായ തുക മാസവാടകക്ക് ഹോം സ്റ്റേ യെടുത്തായിരുന്നു MDMA വ്യാപാരം,  ആഡംബര കാറുകളടക്കം നിരവധി വാഹനങ്ങൾ ഇവിടെ വന്നു പോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post