Trending

ജനങ്ങളെ പങ്കെടുപ്പിച്ച് രാത്രി കാലപട്രോളിംഗ് നടത്തും.







താമരശ്ശേരി: വർദ്ധിച്ചു വരുന്ന മോഷണം തടയുന്നതിനും,ജനങ്ങളിലും, വ്യാപാരികളിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും താമരശ്ശേരിയിൽ ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പോലീസ് രാത്രി കാല പട്രോളിംഗ് നടത്തും.

ഇതിനായുള്ള പരിശീലനം എല്ലാ ഞായറാഴ്ചയും രാവിലെ 10 മണിക്ക് DYSP ഓഫീസ് പരിസരത്ത് നടക്കും. താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിൽ വരുന്ന പോലീസ് സ്റ്റേഷൻ പരിധിയിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.

വ്യാപാരികളുടേയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ മറ്റു തരത്തിലുള്ള സുരക്ഷാ പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ട് അരവിന്ദ് സുധാകർ പറഞ്ഞു.




Post a Comment

Previous Post Next Post