പടിഞ്ഞാറത്താറ: ആദിവാസി കോളനികളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ മേളയും കായിക ഉപകരണങ്ങളുടെ വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അഡിഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.സി സഞ്ജയ്കുമാർ, സബ് ഇൻസ്‌പെക്ടർമാരായ കെ. സിദ്ധീഖ്, ഇ.എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
