താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ കാർ ക്രയിൻ ഉപയോഗിച്ച് ഉയർത്തി.
ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകർത്താണ് കാർ കൊക്കയിലേക്ക് പതിച്ചത്.
KL-24-P-0300 എന്ന നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത് രാത്രി ഒരു മണിയോടെയാണ് അപകടം. മൈസൂരൽ നിന്നും ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരൻ എന്നീ മൂന്ന് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്, ഇവർ നിസാര പരുക്കുകളോടെ അൽഭുതകരമായാണ് രക്ഷപ്പെട്ടത്, അൽപ്പം കൂടെ മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ കൂടുതൽ ആഴത്തിലേക്ക് കാർ പതിക്കുമായിരുന്നു.
ഫയർഫോഴ്സും. ചുരം സംരക്ഷണ സമിതി അംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിൽ ഉണ്ടായിരുന്ന ഒരാൾ വള്ളികളിൽ തൂങ്ങി റോഡിലെത്തിയാണ് അപകടവിവരം പുറത്തറിയിച്ചത്.
30 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞത്.
