കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്‌വിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനോട് തോറ്റത്. ജയിക്കാൻ 35 വോട്ടുകൾ ആവശ്യമുള്ളിടത്ത് ഇരുവർക്കും 34 വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി വിജയിച്ചതോടെ ഹിമാചലിൽ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപിയുടെ ജയം.
സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഹിമാചലിലെ ബിജെപി നേതാക്കൾ അറിയിച്ചു. ബജറ്റിന് ശേഷം അവിശ്വാസം കൊണ്ടുവരുമെന്നും ബിജെപി നേതാവ് ജയറാം ഠാക്കൂര്‍ പറഞ്ഞു.
