താമരശ്ശേരി :ചമൽ കൊട്ടാരപറമ്പിൽ കൃഷ്ണൻ്റെ മകൻ ബിനു (42) നെയാണ് കാണാതായത്.
കഴിഞ്ഞ വർഷം ജൂണിൽ വീട്ടുകാരോട് എറണാകുളം പോകുകയാണ് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ അയൽവാസിയിൽ നിന്നും യാത്രക്കായാ 500 രൂപ കടം വാങ്ങുമ്പോൾ മംഗലാപുരത്ത് ജോലിക്ക് പോകുന്നു എന്നാണ് അവരോട് പറഞ്ഞത്.
ഇയാൾ തിരികെ വരാത്തതിനെ തുടർന്ന് പിതാവ് കൃഷ്ണൻ താമരശ്ശേരി പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് മംഗലാപുരം ഭാഗത്ത് വ്യാപകമായി അന്വേഷണം നടത്തിയതായി അന്വേഷണ ചുമതലയുള്ള താമരശ്ശേരി ഉദ്യോഗസ്ഥർ പറഞ്ഞു , എന്നാൽ ഇതുവരെ ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് ബിനു, എന്നാൽ വീട്ടിൽ നിന്നും പോകുന്ന വേളയിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണന്നെ നമ്പറിൽ അറിയിക്കുക.
പിതാവ് കൃഷ്ണൻ 9745546733.
താമരശ്ശേരി പോലീസ് സ്റ്റേഷൻ :0495 2222240
