Trending

രാജ്യത്തിന്റെ വീണ്ടെടുപ്പിന് ഭിന്നിപ്പിന്റെ വക്താക്കളെ അധികാരത്തിന്‍ നിന്ന് പുറത്താക്കണം: വി.എം. ഉമ്മര്‍ മാസ്റ്റര്‍






താമരശ്ശേരി: ഐക്യബോധമുള്ള രാഷ്ട്രത്തിന്റെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന ജനങ്ങള്‍  ഭിന്നിപ്പിന്റെ വക്താക്കളായ ഫാസിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ കാത്തിരിക്കുകയാണെന്നും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴിയൊരുക്കുമെന്നും മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. 

എം.കെ. രാഘവന്‍ എം.പി നയിക്കുന്ന ജനഹൃദയ യാത്രയുടെ ഭാഗമായി താമരശ്ശേരിയില്‍ നടന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.ടി. ബാപ്പു അധ്യക്ഷത വഹിച്ചു.

മാര്‍ച്ച് 1-ന് താമരശ്ശേരിയിലെത്തുന്ന ജനഹൃദയ യാത്ര വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനഹൃദയ യാത്രക്ക് മാര്‍ച്ച് 1-ന് രാവിലെ 10 മണിക്ക് തച്ചംപൊയിലിലും 11.30-ന് താമരശ്ശേരി ടൗണിലും സ്വീകരണം നല്‍കും. ജനഹൃദയ യാത്രയുടെ മുന്നോടിയായി ഫെബ്രുവരി 27-ന് വൈകുന്നേരം 5 മണിക്ക് താമരശ്ശേരി കോണ്‍ഗ്രസ് ഭവനിലും, 7 മണിക്ക് തച്ചംപൊയില്‍ ലീഗ് ഹൗസിലും യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും താമരശ്ശേരിയില്‍ നടന്ന പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ. അരവിന്ദന് യോഗത്തില്‍ സ്വീകരണം നല്‍കി.

യോഗത്തില്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ ടി.ആര്‍.ഓമനക്കുട്ടന്‍ മാസ്റ്റര്‍ സ്വാഗതവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. കെ.പി.സി.സി. മെമ്പര്‍ പി.സി. ഹബീബ് തമ്പി, എ. അരവിന്ദന്‍, സി.ടി. ഭരതന്‍ മാസ്റ്റര്‍, യു.കെ. ഹുസ്സയിന്‍, പി.പി. ഹാഫിസ് റഹിമാന്‍, ജോണ്‍സണ്‍ ചക്കാട്ടില്‍, എ.പി. ഹുസ്സയിന്‍, എം. സുല്‍ഫീക്കര്‍, എം.സി. നാസിമുദ്ധീന്‍, നവാസ് ഈര്‍പ്പോണ, പി.പി. ഗഫൂര്‍, കെ.പി. കൃഷ്ണന്‍,  അഡ്വ. ജോസഫ് മാത്യു, സി. മുഹ്‌സിന്‍, കെ. സരസ്വതി, എം.കെ. സൗദാ ബീവി, ഖദീജ സത്താര്‍, ആയിശ, ചിന്നമ്മ ജോര്‍ജ്ജ്, ഷംസീര്‍ എടവലം, സുബൈര്‍ വെഴുപ്പൂര്‍, വി.കെ.എ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






ചിത്രം 1 താമരശ്ശേരിയില്‍ നടന്ന പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു





ചിത്രം 2. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ. അരവിന്ദനെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിക്കന്നു

Post a Comment

Previous Post Next Post