ഇന്നലെ രാത്രിയാണ് പുത്തൂരിലുള്ള റോയാട് ഫാം ഹൗസിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാനായി എത്തിയ മലപ്പുറം കാളികാവ് പരപ്പൻ വീട്ടിൽ റഷീദിൻ്റെ മകൻ മുഹമ്മദ് ഐജിൻ ഫാം ഹൗസിൻ്റെ പിന്നിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്.
അപകട സാധ്യതയുള്ള ഭാഗത്തേക്ക് കുട്ടികൾ പ്രവേശിക്കുന്നത് തടയാൻ മതിയായ സുരക്ഷ ഇവിടെ ഒരുക്കിയില്ലെന്ന പരാതി ഉയർന്നു വരുന്നണ്. കിണറിന് മുകളിൽ കയറിയ കുട്ടി കാലപ്പഴക്കം ചെന്ന നെറ്റ് കീറി പോയതിനെ തുടർന്ന് വെള്ളത്തിൽ പതിക്കുകയായിരുന്നു.
ആൾമറ ഉയരമില്ലാത്ത കിണറ്റിനു മീതെ നെറ്റുവിരിച്ചാണ് സുരക്ഷ ഒരുക്കിയത്. എന്നാൽ ഈ ഭാഗത്തേക്ക് കുട്ടികൾ പ്രവേശിക്കുന്നത് തടയാനായുള്ള സുരക്ഷ ഫല പ്രദമായി ഒരുക്കിയില്ലാ എന്നാണ് ആക്ഷേപം.
അതോടൊപ്പം തന്നെ തങ്ങളുടെ കൂടെയുള്ള കുട്ടി എങ്ങോട്ടു പോകുന്നു എന്ന ശ്രദ്ധ രക്ഷിതാക്കൾക്കും ല്ലൊതെ പോയത് കുട്ടി കിണറുള്ള ഭാഗത്ത് എത്തിച്ചേരാൻ കാരണമായിട്ടുണ്ട്.
സംഭവം സംബന്ധിച്ച് കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

