താമരശ്ശേരി.കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ.ഡോ.എം കെ മുനീറിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടക്കുന്ന ഗ്രാൻ്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിൻ്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗ്രാൻ്റ് വില്ലേജ് ഫെസ്റ്റീയം കലാസാംസ്കാരിക പരിപാടികൾ ഉത്സവാന്തരീക്ഷത്തോടെ സമാപിച്ചു.ഫെബ്രുവരി 5ാം തിയ്യതി വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭം കുറിച്ച ഗ്രാൻറ് വില്ലേജ് ഫെസ്റ്റീവിയത്തിൽ കേരളത്തിലെ പ്രമുഖരായ കലാകാരന്മാരുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ കലാവിരുന്നുകളാണ് കഴിഞ്ഞ 10 ദിവസങ്ങളായി ഫെസ്റ്റിൻ്റെ പ്രധാന വേദിയായ താമരശ്ശേരി ഗവ യു.പി സ്കൂളിൽ നടന്നത്. മലയോര മേഖലയിലുള്ള ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഫെസ്റ്റീവിയം. വ്യാപാര മേഖലയിലും പുത്തനുണർവ്വ് സൃഷ്ടിക്കുവാനും ഫെസ്റ്റ് കൊണ്ട് സാധിച്ചതായി സംഘാടകർ സൂചിപ്പിച്ചു.ഗ്രാൻ്റ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ ജോബ് ഫെസ്റ്റും എജ്യുഫെസ്റ്റും ഈ മാസം 16, 17, 18 തിയ്യതികളിലായി താമരശ്ശേരിയിൽ നടക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.സമാപന പൊതുസമ്മേളനം ഗ്രാൻ്റ് ഫെസ്റ്റ് ചെയർമാനും എം എൽ എ യു മായ ഡോ.എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചു. താമരശ്ശേരിയുടെ മതസൗഹാർദ്ദ സാംസ്കാരിക പൈതൃകം ഊട്ടിയുറപ്പിക്കാൻ ഗ്രാൻറ് വില്ലേജ് ഫെസ്റ്റീവിയത്തിന് സാധിച്ചുവെന്നും തുടർന്നും നാടിൻ്റെ സാംസ്കാരിക പുരോഗതിക് വേണ്ടി ഇത്തരം ആലോഷങ്ങൾ വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നും എം എൽ എ പറഞ്ഞു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്തമാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ, ഗ്രാൻ്റ് ഫെസ്റ്റിൻ്റെ രക്ഷാധികാരി എം എ റസാഖ് മാസ്റ്റർ, വി.പി ഗോപി മാസ്റ്റർ, നവാസ് ഈർപ്പോണ, പി.പിഹാഫിസുറഹ്മാൻ, എം.ടി അയ്യൂബ് ഖാൻ,വി.കെ.മുഹമ്മദ് കുട്ടിമോൻ, റാഷി താമരശ്ശേരി, സമദ് കോരങ്ങാട്, വേണു മാസ്റ്റർ, മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റ് വർക്കിംഗ് കൺവീനർ എം സുൽഫിക്കർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം അനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് പട്ടുറുമാൽ ടീമിൻ്റെ ഗാന വിരുന്നും അരങ്ങേറി...
ഉത്സവാന്തരീക്ഷത്തോടെ വില്ലേജ് ഫെസ്റ്റീവിയം കൊടിയിറങ്ങി...
byWeb Desk
•
0
