പ്രതി ഈങ്ങാപ്പുഴ കുന്നുമ്മൽ ജ്വല്ലറിയിൽ മുഖവും, ശരീരവും മറച്ച് കവർച്ച നടത്തിയപ്പോൾ കാൽപ്പാദം CCtv യിൽ പതിഞ്ഞിരുന്നു, താമരശ്ശേരിയിൽ നടത്തിയ കവർച്ചയിലും ശരീരമാകെ മറച്ചിരുന്നെങ്കിലും കാൽപാദം മറഞ്ഞരുന്നില്ല.
അങ്ങിനെയാണ് കാൽപാദത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
പാദം പരിശോധിച്ചതിൽ നിന്നും രണ്ടു കാൽപ്പാദങ്ങൾക്കും സാമ്യം കണ്ടെത്തുകയായിരുന്നു.
മുഖ്യ പ്രതി നവാഫിൻ്റെ കാൽപാതത്തിൻ്റെ പെരുവിരലും അതോട് ചേർന്ന വിരലും തമ്മിൽ സാധാരണയിൽ കവിഞ്ഞ അകലമുണ്ടായിരുന്നു കൂടാതെ പെരുവിരലിനോട് ചേർന്ന വിരലിന് പെരുവിരലിനേക്കാൾ നീളം കുടുതലുമായിരുന്നു.
ഈ വ്യത്യാസം ഇയാൾ നടത്തുന്ന കോരങ്ങാട്ടെ കടയിൽ എത്തി രഹസ്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമാണ് ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറിയിലും, താമരശ്ശേരിയിലെ റന ഗോൾഡിലും ഒരേ സംഘം തന്നെയാണെന്ന് നിഗമനത്തിൽ എത്തിയത്.ഇതോടൊപ്പം പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും കോർത്തിണക്കിയ ശേഷമാണ് ഇന്ന് പുലർച്ചെ പ്രതിയെ പിടികൂടുന്നതിലേക്ക് നീങ്ങിയത്.
രക്ഷപ്പെട്ട മറ്റു പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ. കഴിഞ്ഞ 15 ദിവസത്തോളമായി പ്രതികളെ പിടികൂടാൻ രാപ്പകൽ കഠിന പ്രയത്നത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.
