Trending

നാടൻ ചാരായം നിർമ്മിച്ചു വിൽപ്പനക്കായി സൂക്ഷിച്ചുവെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു








 താമരശ്ശേരി:-
വീട്ടിൽ വച്ച് നാടൻ ചാരായം നിർമ്മിച്ച്, വിൽപ്പനക്കായി സൂക്ഷിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരൻ അല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.  


താമരശ്ശേരിക്ക് സമീപം പുതുപ്പാടി പെരുമ്പള്ളി മോളേത്ത്  അനിലിനെയാണ് കോഴിക്കോട് ഒന്നാം അഡിഷണൽ അസിസ്റ്റന്റ് സെഷൻ കോടതി വെറുതെവിട്ടത്.


 2021 നവംബർ 17നാണ് കേസിനാസ്പദമായ സംഭവം പ്രതിയുടെ വീട്ടിൽ നാടൻ ചാരായം സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് വീട് പരിശോധിച്ച് 16 ലിറ്റർ നാടൻ ചാരായം കണ്ടെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.


 പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുന്നതും നാടൻ ചാരായം വീട്ടിൽനിന്ന് കണ്ടെടുക്കുന്നതും കണ്ടതായും ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവെച്ചതായും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. 

8 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കുകയും, 12 രേഖകൾ തെളിവിലേക്കായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.


 എന്നാൽ പ്രോസിക്യൂഷൻ ഹാജറാക്കിയിട്ടുള്ള തെളിവുകൾ പ്രതി ചാരായം കൈവശം വെച്ചതാണെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

 പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് കെ പി ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post