Trending

താമരശ്ശേരി പൂരപ്പറമ്പാക്കി ഗ്രാൻ്റ് വില്ലേജ് ഫെസ്റ്റീ വീയം









താമരശ്ശേരി. കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ.ഡോ.എം കെ മുനീറിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടക്കുന്ന ഗ്രാൻ്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിൻ്റെ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗ്രാൻ്റ് വില്ലേജ് ഫെസ്റ്റീയത്തിന് വർണ്ണശഭളമായ ഘോഷയാത്രയോടെ തുടക്കമായി.






ചുങ്കം അങ്ങാടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര താമരശ്ശേരി ടൗൺ ചുറ്റി ഫെസ്റ്റിൻ്റെ പ്രധാന വേദിയായ കാരാടി യു .പി സ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം ഗ്രാൻ്റ് ഫെസ്റ്റ് ചെയർമാനും എം എൽ എ യു മായ ഡോ.എം കെ മുനീർ ഉദ്ഘാടനം നിർവ്വഹിച്ചു.




നമ്മുടെ നാട്ടിൽ അന്യം നിന്നുപോവുന്ന നാടൻ കലാരൂപങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയും പുതിയ കലാരൂപങ്ങൾ അവതരിപ്പിച്ചും താമരശ്ശേരി പൂരപ്പറമ്പാക്കി മാറ്റുമെന്ന് എം എൽ എ പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് പ്രധാനപരിപാടികളായ ജോബ് ഫെസ്റ്റ്, എജ്യുഫെസ്റ്റ് എന്നിവയും താമരശ്ശേരിയിൽ സംഘടിപ്പിക്കുന്നതാണെന്നും എം എൽ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ അദ്ധ്യക്ഷതവഹിച്ചു.ഫെസ്റ്റ് വർക്കിംഗ് ചെയർമാനും മുൻ എംഎൽഎയുമായ വി എം ഉമ്മർ മാസ്റ്റർ, ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷ്റഫ് മാസ്റ്റർ, ബ്ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുമരാജേഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ടി അയ്യൂബ് ഖാൻ, മഞ്ചിത കുറ്റ്യാക്കിൽ, ബ്ബോക്ക്മെമ്പർ
എ കെ കൗസർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജെ.ടി അബ്ദുറഹിമാൻ, അഡ്വ ജോസഫ് മാത്യു, എം വി യുവേഷ്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മുത്തേടത്ത്,, പി.സി.ഹബീബ് തമ്പി, പി പി ഹാഫിസ് റഹ്മാൻ, വി.കെ.അഷറഫ്, പി.ഗിരീഷ് കുമാർ, ജോൺസൺ ചക്കാട്ടിൽ,
എ.പി ചന്തു മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഫെസ്റ്റ് വർക്കിംഗ് കൺവീനർ എം സുൽഫിക്കർ സ്വാഗതവും ട്രഷറർ അമീർ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു. ഘോഷയാത്രയ്ക്ക് അനിൽ മാസ്റ്റർ, ഫസീല ഹബീബ്, ടി ആർ.ഓമനക്കുട്ടൻ, വികെ.മുഹമ്മദ് കുട്ടി മോൻ, നാസിമുദ്ധീൻ ഈർപ്പോണ, നവാസ് മാസ്റ്റർ,ഷംസീർ എടവലം,സുബൈർ വെഴുപ്പൂർ, റാഷി താമരശ്ശേരി, വി.കെ എ കബീർ,നൗഫൽ പനന്തോട്ടം, മുർതാസ് അലി, രാജേഷ് കോരങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി




Post a Comment

Previous Post Next Post