Trending

ലഹരിക്കെതിരെ ഉയിർപ്പ് കലാ ജാഥ താമരശ്ശേരി യിലെത്തി




കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കോഴിക്കോട് ജില്ലാ യുവജന കേന്ദ്രം, ലഹരി വിമുക്ത ക്യാമ്പസിനായി സംഘടിപ്പിച്ച ഉയിർപ്പ് കലാജാഥയ്ക്ക്  താമരശ്ശേരിയിൽ സ്വീകരണം നൽകി, വിവിധ ക്യാമ്പസുകളിലെയും മറ്റ് ടൗണുകളിലെയും കലാ പരിപാടികൾക്ക് ശേഷം ഇന്നത്തെ  കലാ ജാഥയ്ക്ക് താമരശ്ശേരി  സമാപന വേദിയായി, 

കലാ ജാഥ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ അഡ്വ ജോസഫ് മാത്യു , യുവേഷ് കെടവൂർ, അനിൽ മാസ്റ്റർ, ആയിഷ, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ , സിനാൻ തച്ചംപൊയിൽ,നൗഫൽ താമരശ്ശേരി, ജവാദ് കോരങ്ങാട്, റഫീക് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് ജാഥ ക്യാപ്റ്റൻ കെഎം നീനുവും ജാഥാ മാനേജർ ടി കെ സുമേഷും സംസാരിച്ചു, ശേഷം ലഹരിക്കെതിരെ  കലാ പരിപാടികൾ അവതരിപ്പിച്ചു....

Post a Comment

Previous Post Next Post