Trending

പോലീസിനെ വെട്ടിച്ചു കടന്ന എം ഡി എം എ കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ






താമരശ്ശേരി:പോലീസിനെ വെട്ടിച്ചു കടന്ന എം ഡി എം എ കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ.

 താമരശ്ശേരി ചുടലമുക്ക് അരേറ്റുംചാലിൽ ഫത്തഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മൽ അബ്ദുൽ വാസിത്ത് (33)എന്നിവരെയാണ്
ഇന്ന് വൈകിട്ട് അഞ്ചര
മണിക്ക് മുക്കം കുറ്റിപ്പാല കുന്തം തൊടിക എന്ന സ്ഥലത്ത് വെച്ച് 5.710 കിലോ കഞ്ചാവുമായി കാർ സഹിതം പോലീസ്  പിടികൂടിയത്.



കഴിഞ്ഞ ഒക്ടോബർ നാലിന് വീട്ടിൽ നിന്നും 145-ഗ്രാം MDMA പിടികൂടിയ കേസിലെ പ്രതിയാണ ഫത്തഹുള്ള.

വീട്ടിൽ പരിശോധനക്ക് എത്തിയ പോലീസ് സംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട ഇയാൾ ഒളിവിലായിരുന്നു.


കോഴിക്കോട് റൂറൽ എസ് പി. ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


ഇവരുടെ  കൈവശമുള്ള
KL -57-L -6288 നമ്പർ ഐ 20-കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.


കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള
വീട്ടിൽ പരിശോധന നടത്തിയ പോലീസ് 145-ഗ്രാം MDMA പിടികൂടിയെങ്കിലും പ്രതി പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.


ഇയാൾ നാലര മാസമായി ഒളിവിൽ കഴിഞ്ഞു വീണ്ടും മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു.
അബ്ദുൽ വാസിത് കഴിഞ്ഞ വർഷം നവംബർ 22-ന് പരപ്പൻപൊയിൽ അൻസാർ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നു.


തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ
ഒളിവിൽ കഴിയുമ്പോൾ തന്നെ ഇവർ ഇരുവരും നാട്ടിലെത്തി മയക്കുമരുന്ന് വില്പന നടത്തുന്നതായി
സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരും ഒന്നിച്ചു പിടിയിലായത്.
ഇപ്പോൾ പിടിയിലായ സ്ഥലത്തിന് സമീപത്തായി
മൂന്ന് ദിവസം മുൻപ് പ്രതികൾ വാടകക്ക് എടുത്തിരുന്നു.
ഈ വീട്ടിൽ നിന്നും കഞ്ചാവ് കച്ചവടത്തിനായി
ഇറങ്ങുമ്പോഴാണ് രണ്ടു പേരും പോലീസിന്റെ
പിടിയിലാവുന്നത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിക്കുന്നത്.
കിലോക്ക് ഇരുപത്തായ്യായിരം രൂപയ്ക്കു എത്തിക്കുന്ന കഞ്ചാവ് എഴുപത്തയ്യായിiരം രൂപയ്ക്കാണ് വിൽക്കുന്നതു.
പിടികൂടിയ കഞ്ചാവിന് നാലര ലക്ഷം രൂപ വരും.
കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള
കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തിൽ പെട്ടവരാണ് ഇപ്പോൾ പിടിയിലായത്.
താമരശ്ശേരി ഡി വൈ എസ് പി, പി. പ്രമോദിന്റെ യുടെ മേൽ നോട്ടത്തിലുള്ള സംഘത്തിൽ പെട്ട സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, പി.ബിജു.സീനിയർ സി.പി.ഒ മാരായ എൻ.എം.ജയരാജൻ,,പി പി ജിനീഷ്,,മുക്കം സ്റ്റേഷനിലെ എസ് ഐ മാരായ കെ.ശ്രീജേഷ്,, കെ.സന്തോഷ് കുമാർ,, ഷിബിൽ ജോസഫ്,, സീനിയർ സി പി ഒ.അബ്ദുൽ റഷീദ്,,പി.എ.അഭിലാഷ്,, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post