പടമലയില്‍ കടുവയിറങ്ങി; അലറി പിന്നാലെ ഓടിയെന്ന് വീട്ടമ്മ
byWeb Desk•
0
വയനാട് പടമലയില്‍ കടുവയിറങ്ങി. റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്‍റെ വീടിനടുത്താണ് കടുവയെ കണ്ടത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. അതേസമയം, രാവിലെ പള്ളിയിലേക്ക് പോകാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കടുവ പാഞ്ഞടുത്തുവെന്ന് വെളിപ്പെടുത്തി പ്രദേശവാസിയായ വീട്ടമ്മ ലിസി ജോസഫ്. ആനയെന്ന് കരുതി താന്‍ തിരിഞ്ഞോടിയെന്നും കടുവ പിന്നാലെ പാഞ്ഞടുത്തുവെന്നും അവര്‍ ഭീതിയോടെ പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു വശത്തേക്ക് തെന്നിമാറിയെന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും ലിസി കൂട്ടിച്ചേര്‍ത്തു