ഇന്ന് രാവിലെ കട്ടിപ്പാറയിലെ കല്ലുള്ള തോടിൽ നിന്നും ആരംഭിച്ച് കട്ടിപ്പാറ ക്വാറി, ചുണ്ടൻകുഴി , പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ചുങ്കം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മൂന്നാംതോട് സമാപിച്ചു. ജാഥാ ക്യാപ്ടൻ കെ ബാബു,വൈസ് ക്യാപ്ടൻമാരായ പി സി തോമസ്, സി പി നാസർ കോയ തങ്ങൾ, കെ ജമീല മാനേജർ വി ബാബു, കോഡിനേറ്റർ കെ കെ അബ്ദുള്ള, എൻ കെ സുരേഷ്, പി ടി ഉസ്സയിൻകുട്ടി, സ്വലിഹ് കൂടത്തായ്, കെ അസ്സയിൻ, അഡ്വ.നിഷാന്ത് ജോസ്, ഒ പി അബ്ദുറഹിമാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. നാളെ രാവിലെ 9.30 കോരങ്ങാട് നിന്നും ആരംഭിച്ച് തച്ചംപൊയിൽ, പള്ളിപ്പുറം, താമരശ്ശേരി, കെടവൂർ, ചെമ്പ്ര , ചാടിക്കുഴി, അണ്ടോണ, ചക്കിക്കാവ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5 മണിക്ക് കൂടത്തായ് സമാപിക്കും.
