കുറ്റ്യാടി. കുറ്റ്യാടി ചുരം റോഡിൽ വയനാട് ഡിവിഷനിൽപ്പെട്ട പതിനൊന്നാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട
കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുറ്റ്യാടി ഭാഗത്തുനിന്നും ചുരം കയറിപ്പോയ കാറിനാണ് വയനാട് ഭാഗത്തേക്കുള്ള ഇറക്കത്തിൽ വച്ച്
തീ പിടിച്ചത്
കാർ പൂർണമായും കത്തി നശിച്ചു.
സമീപത്തെ വീട്ടിൽ നിന്നും പൈപ്പ് വഴി വെള്ളമെത്തിച്ച്
തീ പൂർണ്ണമായും അണച്ചതോടെ
ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്
