Trending

അമേരിക്കയിൽ നിന്നും ഡോളറും, സ്വർണവും അടങ്ങിയ പാക്കേജ്: ഈങ്ങാപ്പുഴ സ്വദേശിനിക്ക് നഷ്ടമായത് പതിനഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ.





താമരശ്ശേരി: സ്വർണവും, ഡോളറും അടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശം, പിന്നീട് കസ്റ്റംസ് ഡ്യൂട്ടിയടക്കം വിവിധ ആവശ്യങ്ങൾ പറഞ്ഞ് തുക തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിക്കൽ, ഈങ്ങാപ്പുഴ സ്വദേശിനിക്ക് നഷ്ടമായത് 1525000 രൂപ.താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പരാതിക്കാരിയുടെ അമേരിക്കയിലുള്ള സുഹൃത്തിന്റെ നാട്ടിൽ ജീവിക്കുന്ന ബന്ധുവിന് കൊടുക്കാനുള്ള ഒരു പാക്കേജ് കൈപ്പറ്റണമെന്നും ആയതിൽ സ്വർണ്ണവും,US 60000  ഡോളറുമാണ് ഉള്ളതെന്നും 26.12.23 തിയ്യതി മുതൽ ഫോണിലൂടെ വിളിച്ചു പറഞ്ഞ് വിശ്വസിപ്പിച്ച് ഇത് കൈപ്പറ്റുന്നതിനായി പല തവണകളിലായി 02.1.24 തിയ്യതി മുതൽ ഡൽഹിയിലെ കനറാബാങ്കിലേയും ഫെഡറൽ ബാങ്കിലേയും ശാഖകളിലേക്ക് മൊത്തം 1525000( പതിനഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപ കൈമാറി. തുടർന്ന്  സ്വർണവും ,ഡോളറും നൽകാതെ വഞ്ചിച്ചു എന്നു എന്നാണ് പരാതി.

പാക്കേജ് ലഭിക്കാൻ നികുതി, കസ്റ്റംസ് ക്ലിയറൻസ് ചാർജ്, തുടങ്ങി ഓരോരോ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ സമയങ്ങളിലായി തട്ടിപ്പുകാരുടെ ബാങ്ക് എക്കൗണ്ടിൽ പണം അടപ്പിച്ചത് .വീണ്ടും, വീണ്ടും തുക ആവശ്യപ്പെടുകയും, പാക്കേജ് ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായത് ബോധ്യപ്പെട്ടത്.


ഇത്തരം തട്ടിപ്പുകൾ വ്യാപകമായിട്ടും  ഇതൊന്നും കണ്ടു പഠിക്കാതെയാണ് വീണ്ടും വീണ്ടും ആളുകൾ കെണിയിൽ വീഴുന്നത്.

 

Post a Comment

Previous Post Next Post