താമരശ്ശേരി:
പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം ശ്രദ്ധേയമായി
പരപ്പന്‍പൊയില്‍ രാരോത്ത് ഹൈസ്ക്കൂളിലെ 1989 ബാച്ചിലെ കുട്ടികളുടേയും, അധ്യാപകരുടേയും ഒത്തുചേരല്‍ ശ്രദ്ധേയമായി, മൂന്ന് പതിറ്റാണ്ടുകള്‍പ്പുറം അക്കങ്ങളുടേയും, അക്ഷരങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി .ഇന്നും അവരെ കുട്ടികളായി കാണുന്ന പ്രിയപ്പെട്ട അധ്യാപകരേയും ഒപ്പം കൂട്ടുകാരെയും ഒരു നോക്കുകാണുവാനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമായി ഒരു ദിവസം പൂര്‍ണ്ണമായും ഇരുവരും മറ്റിവെച്ചു. രാരോത്ത് സ്ക്കൂളിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബാച്ചുതല പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്കൂൾ നിൽക്കുന്ന ഈ സ്ഥലത്തോടനുബന്ധിച്ച് ഇനിയും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും കളിസ്ഥലം ഒരുക്കുന്നതിനുമായി സ്ഥലം വാങ്ങുക എന്നതു കൂടിയാണ് നൂറാം വാര്‍ഷികത്തിന്‍റെ ലക്ഷ്യം.
പൂർവ്വവിദ്യാർത്ഥി
സംഗമം സത്താർ മുക്കലംമ്പാടിയുടെ അധ്യക്ഷതയിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉൽഘടനം ചെയ്തു.
മാപ്പിളപാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യതിഥി ആയിരുന്നു.
ജെ.ടി.അബ്ദുറഹിമാന്‍ മാസ്റ്റർ,എം. ടി അയ്യൂബ് ഗാൻ,അശോകൻ വാവാട്,വി. ടി അബ്ദുറഹ്മാൻ മാസ്റ്റർ, അബ്രഹാംമാസ്റ്റർ. മീനാക്ഷി ടീച്ചർ. മാളു ടീച്ചർ. രത്നമണി ടീച്ചർ. കുഞ്ഞിമൂസ്സമാസ്റ്റർ.ഭവാനി ടീച്ചർ. ജമീല ടീച്ചർ. പി. കെ മുജീബ് തുടങ്ങിയവൻആശംസപ്രസംഗം നടത്തി. ഷാഹിന സിറാജ് സ്വാഗതവും കെ. സി ഫൈസൽ നന്ദിയുംപറഞ്ഞു.
