Trending

പുതുപ്പാടി പഞ്ചായത് സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമമാകുന്നു




പുതുപ്പാടി:  ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് യൂണി വേഴ്സി്റ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പഞ്ചായത്തുകളിലെ ജനങ്ങളുടെ സ്ഥിതി വിവരം സംബന്ധിച്ച് ഒരു സമഗ്രമായ സർവ്വെ നടത്തി വരികയാണ്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ പൈലറ്റ് പദ്ധതിയായി ഈ സർവ്വെ പൂർത്തീകരിക്കുകയും അതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് നടപ്പാക്കിയ ഗ്രാമ പഞ്ചാ യത്തായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിനെ 2023 ൽ പ്രഖ്യാപിക്കുകയും ചെയ്യ്തു.

രണ്ടാം ഘട്ടം എന്ന നിലയിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്തിനെ പദ്ധതി യിൽ ഉൾപ്പെടുത്തുകയും സർവ്വെ നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. പുതുപ്പാടി ഗ്രാമ പഞ്ചായത്തിലും സർവ്വെ നടപടികൾ കൃത്യമായി പൂർത്തീകരിക്കുന്നതിനും സർവ്വെ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ്, ബാങ്കിംഗ്, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, പാർപ്പിട മേഖലകളിൽ അടക്കം വിവിധ ഏജൻസികളുടെ സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കി സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സർവ്വെ കൊണ്ട് ഉദ്ദേശിക്കുന്നത്.സർവ്വേ നടത്തുന്നതിനായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെയും, ലിസ്സ കോളേജിലെയും വിദ്യാർത്ഥികളും,പുതുപ്പാടി കുടുംബശ്രീ സി.ഡി.എസ്സ്, എ.ഡി.എസ് മെമ്പർ മാരും ചേർന്ന ടീം രൂപീകരിച്ചു.
സർവ്വേപ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 03-02-2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് കൈതപൊയിൽ പുഴങ്കുന്ന് ചന്ദ്രൻ പി കെ യുടെ വീട്ടിൽനിന്നും വിവരം ശേഖരിച്ചുകൊണ്ട് ബഹു. തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു .വാർഡ് മെമ്പർ ഉഷ വിനോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാങ്ക് ഡയറക്ടർ രാജുമാമ്മൻ സ്വാഗതം പറഞ്ഞു. പദ്ധതിയെ കുറിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ബിജു ടോം വിശദീകരിച്ചു.റെജി ജി പുരയിടം,ഏജീസ്  ഫെഡറൽ പ്രധിനിധി നിഷാദ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു,ബാങ്ക് ഡയറക്ടർമാർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രധിനിധികൾ പ്രൊഫ. ജോസി പീറ്റർ, ഡോക്ടർ ജെർലിൻ ജോസ് എന്നിവർ പങ്കെടുത്തു. പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി സജീഷ് കെ ജി യോഗത്തിനു നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post